MoiaRia Story

 

© Created 2024 | Published 2025 | XioaBro


കേരളത്തിലെ ഒരു കാടിന്റെ ഹൃദയഭാഗത്ത്, അതിരാവിലെ മഞ്ഞുമൂടി നിൽക്കുന്ന ഒരു വലിയ വീടുണ്ടായിരുന്നു. അവർ വലിയ സമ്പന്നരായിരുന്നു. ആ വീടിന് മതിൽ ഉണ്ടായിരുന്നില്ലെങ്കിലും ആരും അനുവാദമില്ലാതെ അങ്ങോട്ട് കടന്നുചെല്ലില്ല. ആ കുടുംബത്തിന്റെ സ്വഭാവം അങ്ങനെയായിരുന്നു, ആരെയും അടുപ്പിക്കില്ല, ആരും അവരെ തൊടില്ല. ആ വീടിനുള്ളിൽ നാല് കുടുംബങ്ങൾ ഒന്നായി ഒതുങ്ങിക്കൂടിയിരുന്നെങ്കിലും, അവരുടെ തണുപ്പും ഏകാന്തതയും പുറത്തെ മഞ്ഞിനേക്കാൾ കൂടുതലായിരുന്നു.

​ആ നാല് കുടുംബങ്ങളും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നവരായിരുന്നു. അവർക്ക് സ്വന്തം കാര്യങ്ങൾ മാത്രം മതിയായിരുന്നു, മറ്റുള്ളവരുടെ വിഷമങ്ങൾ അവർക്ക് ഒരു തമാശയായിരുന്നു. ആ വീടിനുള്ളിൽ അവർ ഒറ്റക്കെട്ടായി നിന്നിരുന്നത് ഒരേയൊരു വ്യക്തിയെ ഉപദ്രവിക്കാൻ വേണ്ടിയായിരുന്നു: അവൾ. അവർ അകത്തും പുറത്തും പല വികൃതിത്തരങ്ങളും ചെയ്തിരുന്നു. ആ വീട്ടിലെ കുട്ടികൾ പോലും തങ്ങളുടെ വിനോദത്തിനായി കണ്ടെത്തിയത് അവളെ ഉപദ്രവിക്കുക എന്നതായിരുന്നു. ആ വീട്ടിൽ ഒതുങ്ങിക്കൂടിയ ഓരോ ആളും ഒരുതരം മാനസികരോഗത്തിന് അടിമയായിരുന്നു. അവരുടെ സമ്പത്ത് അവരെ മനുഷ്യത്വമില്ലാത്തവരാക്കി മാറ്റിയിരുന്നു.

​പക്ഷേ, ആ വലിയ വീടിന്റെ തണുപ്പിലും ഭിത്തികൾക്കുള്ളിലും, ആരും കാണാതെ ഒരു തീപ്പൊരി ആളിക്കത്തുന്നുണ്ടായിരുന്നു. അവൾ ഒരു തീ ആയിരുന്നു. അവർ വർഷങ്ങളോളം ആ തീയെ അണയ്ക്കാൻ ശ്രമിച്ചു. പക്ഷേ, ഒരു ദിവസം...

MoiaRia കഥ തുടരുന്നു..

അവൾ ജനിച്ചപ്പോൾത്തന്നെ നാല് കുടുംബങ്ങൾക്കും അവളെ വെറുപ്പായിരുന്നു. അവളുടെ പേരിടാൻ പോകുന്ന സമയത്ത് ഓരോ കുടുംബവും ഓരോ ഓരോ പേര് പറഞ്ഞു. ഒടുവിൽ എല്ലാവരും കൂടെച്ചേർന്ന് അവളെ MoiaRia എന്ന് വിളിച്ചു. ഓരോ കുടുംബത്തിലും രണ്ട് മക്കളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവർക്കിടയിലേക്ക് മൂന്നാമതായി അവൾ വന്നത് ആർക്കും ഇഷ്ടപ്പെട്ടില്ല. അത് അവരുടെ വെറുപ്പിന് പ്രധാന കാരണമായി. ആ നാല് കുടുംബങ്ങളും ഒരുമിച്ചായിരുന്നു അതിലെ കുട്ടികൾക്കുപോലും അവളെ വേദനിപ്പിക്കുന്നത് ഒരു വിനോദമായിരുന്നു.

അവൾ ജനിച്ചപ്പോൾ മുതൽ ആ നാല് കുടുംബങ്ങളും അവളെ ഉപദ്രവിക്കാൻ തുടങ്ങി. കുഞ്ഞായിരുന്നപ്പോൾ അവർ തല്ലിയിട്ട് അവൾ കരഞ്ഞുകൊണ്ട് ഒരു മൂലയിൽ പോയിരുന്നു കരഞ്ഞു. ആ വീട്ടിൽ നാല് കുടുംബങ്ങളിലായി എട്ട് കുട്ടികളുണ്ടായിരുന്നു. അകുടുബം ഒറ്റക്കെട്ടായിരുന്നു. അതിലൊരാളായിരുന്നു അവൾ. അവളുടെ അച്ഛനും അമ്മയ്ക്കും അവളടക്കം രണ്ട് മക്കളുണ്ടായിരുന്നു. മൂത്തത് ഒരു ചേട്ടനും പിന്നെ ചേച്ചിയും. എന്നാൽ അവളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ചേച്ചിയായിരുന്നു.

അവൾക്ക് സങ്കടം വരുമ്പോൾ ആരും കാണാതെ അവൾ ജനലിലൂടെ പുറത്തേക്ക് പോയിവരുമായിരുന്നു. അവൾക്ക് പുറത്ത് രണ്ട് കൂട്ടുകാരികളും ഒരു കൂട്ടുകാരനുമുണ്ടായിരുന്നു. അവർക്ക് അവളുടെ കഥയെല്ലാം അറിയാമായിരുന്നു, അവരാണ് അവൾക്ക് പണം നൽകിയിരുന്നത്. അവർ ഇല്ലാത്തപ്പോൾ അവർ പണം ഒരു മരത്തിന്റെ ചുവട്ടിൽ ഒളിപ്പിച്ച് അതിനു മുകളിൽ ഒരു കല്ല് വെക്കും. ആരും അറിയാതെ അവൾ ആ പണം എടുത്ത് കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. നല്ല വസ്ത്രങ്ങൾ നൽകി അവർ അവളെ സന്തോഷിപ്പിച്ചിരുന്നു. ആരും അറിയാതെ പുറത്തുപോകുമ്പോൾ അവൾ കൂട്ടുകാർ കൊടുത്ത വസ്ത്രങ്ങൾ ധരിക്കുമായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് അവൾക്ക് ഒരു തരി സ്നേഹം പോലും ലഭിച്ചിരുന്നില്ല. അവർ പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ അവൾക്ക് പഴയ വസ്ത്രങ്ങളാണ് നൽകിയിരുന്നത്. ആ വലിയ വീട്ടിൽ എല്ലാവരുമുണ്ടായിട്ടും അവൾ ഒറ്റക്കായിരുന്നു.

ഒരു ദിവസം ആ കുടുംബത്തിലെ ഒരു പയ്യൻ അവളെ കയറിപ്പിടിച്ചു. അവൾ നിലവിളിക്കുന്നത് കണ്ടിട്ട് പോലും ആരും അനങ്ങിയില്ല. അവർ നോക്കിനിന്ന് ചിരിച്ച് കടന്നുപോയി. അവിടെയുണ്ടായിരുന്ന ഒരു ചെറിയ കത്തികൊണ്ട് അവൾ അവന്റെ കൈയിൽ ഉരസി വിട്ടു. അതുകണ്ട അവർ അവളെ ക്രൂരമായി തല്ലി അവശയാക്കി. അന്ന് അവൾക്ക് ഭക്ഷണം തന്നില്ല. അവൾക്ക് വയ്യാഞ്ഞിട്ടും അവൾ ആ ജനലിലൂടെ പുറത്തിറങ്ങി കൂട്ടുകാരെ കാണാൻ പോയി.

അവളുടെ നീണ്ട മുടി ആകെ അലങ്കോലമായി ശരീരം മുഴുവൻ പരിക്കുകളുമായി അവളെ കണ്ടപ്പോൾ കൂട്ടുകാർ ഞെട്ടിപ്പോയി. അവർ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അവർ അവൾക്ക് മരുന്ന് വെച്ചുകൊടുത്തു. കൂട്ടുകാരിൽ ഒരാളായ സീത പറഞ്ഞു: നിനക്ക് പറ്റില്ലെങ്കിൽ ഞങ്ങൾ നിന്നെ ഇവിടുന്ന് കൊണ്ടുപോകാം. മറ്റേ കൂട്ടുകാരിയായ മേരി പറഞ്ഞു: ഇനി നിന്നെ ഉപദ്രവിച്ചാൽ നീ അവരെ നിന്നാൽ കഴിയുന്ന വിധം നേരിടണം. കൂട്ടുകാരൻ അവന്റെ പേര് നവിൻ പറഞ്ഞു: നീ ആ വീട് വിട്ടു വന്നാൽ നിന്നെ ഞാൻ കൊൽക്കത്തയിലേക്ക് കൊണ്ടുപോകാം. അവരെല്ലാം അതിനെ ശരിവെച്ചു.

അവൾ മൗനം പാലിച്ചു. അവൾ മൗനം പാലിച്ചു. ഈ മുറിവുകളും കെട്ടും ഒക്കെയായി ഞാൻ വീട്ടിൽ പോയാൽ അവർ നാളെ പിന്നെയും അടിക്കും. അതുകൊണ്ട് ഇവിടെ വരാൻ നേരത്ത് ഇത് മതി അവൾ പറഞ്ഞു. എല്ലാവരും അത് സമ്മതിച്ചു. സീത ചോദിച്ചു: നീ ഇങ്ങനെയായിരുന്നില്ലല്ലോ. ഒരാൾ നിന്റെ ശരീരത്തിൽ തൊട്ടാൽ നീ അവന്റെ മൂക്ക് ഇടിച്ചു പരത്തില്ലേ? ഇത്തവണ നീ ഒന്നും ചെയ്തില്ലല്ലോ. അവളുടെ കൂട്ടുകാർ അവൾ ചെയ്ത ധീരമായ പല കാര്യങ്ങളും ഓർമ്മിപ്പിച്ചു. പക്ഷേ അവൾ പറഞ്ഞു: എനിക്ക് അവരെ അങ്ങനെ ചെയ്യാൻ പറ്റില്ല. കാരണം അവർ എന്റെ കുടുംബമല്ലേ?

ഈ വേദനകൾക്കെതിരെ ശബ്ദമുയർത്താൻ അവൾ തീരുമാനിച്ചു. അവളുടെ ഹൃദയത്തിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ ദേഷ്യവും വെറുപ്പും ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിച്ചു. നിങ്ങൾ എന്നെ ഒരു മനുഷ്യജീവിയായിട്ട് പോലും കാണുന്നില്ല! അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. നിങ്ങളുടെ അടിവസ്ത്രം പോലും കഴുകാൻ എന്നെ ഉപയോഗിക്കുന്നു. നിങ്ങൾക്ക് നാണമില്ലേ? അവളുടെ വിളി വീടിന്റെ മുഴുവൻ മതിലുകളും കേട്ടു.

അവളുടെ ചോദ്യം കേട്ട് അവർക്ക് ദേഷ്യം വന്നു. അവർ അവളെ വീണ്ടും ഉപദ്രവിച്ചു. എന്നാൽ ആരും അറിയാതെ അവൾ ഒരു രഹസ്യം സൂക്ഷിച്ചിരുന്നു. അവൾ രഹസ്യമായി കരാട്ടെയും കളരിപയറ്റും പഠിക്കുന്നുണ്ടായിരുന്നു രാത്രീ സമയങ്ങളിൽ അവൾക്ക്പടിപ്പിച്ചുകൊടുക്കും ഷിണം ഉണ്ടെങ്കിൽക്കൂടിയും അവളത് പുറത്ത് കണിക്കില്ല വിട്ടിൽ വന്നാൽ. കൂട്ടുകാരി വഴി പരിചയപ്പെട്ട ഒരാളാണ് അവളെ പഠിപ്പിച്ചത് മനസ്സിനും ശരീരത്തിനും ശക്തി നേടാൻ അവൾ ആഗ്രഹിച്ചു. ആ വേദനയുള്ള പരിശീലനം അവൾക്ക് അത്രയ്ക്ക് വേദനിച്ചില്ല.  

ഒരുദിവസം അവൾ പിടിക്കപ്പെട്ടു. ചോദ്യം ചെയ്യലിൽ അവൾ സത്യം പറഞ്ഞില്ല. മറ്റ് പല കാര്യങ്ങളും അവളുടെ തലയിൽ കെട്ടിവെച്ച് അവർ അവളെ അടിക്കാൻ തുടങ്ങി.

ആ നാല് കുടുംബങ്ങളും ചേർന്ന് ഒരു തെരുവുനായയെ തല്ലുന്നതുപോലെ അവളെ തല്ലി. അന്ന് ആ ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ആരും ഭക്ഷണം കൊടുത്തില്ല. അവൾ ക്ഷീണിച്ച് അടുക്കളയിൽ പോയി എന്തെങ്കിലും കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൾ അവിടെത്തന്നെ തളർന്നുറങ്ങിപ്പോയി.

അവൾ പുറത്ത് പോയിരുന്നപ്പോൾ നടന്ന ഒരു സംഭവം അവൾ ഓർത്തു. ഒരുദിവസം രാത്രി ഒരു മരച്ചുവട്ടിൽ ഇരിക്കുമ്പോൾ കുറച്ച് ആളുകൾ അവളെ ശല്യം ചെയ്യാൻ വന്നു. ആ കൂട്ടത്തിൽ രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു. അവർ മോശമായി സംസാരിക്കാൻ തുടങ്ങി. ഒരാൾ അവളെ കയറിപ്പിടിച്ചപ്പോൾ അവൾ അവന്റെ കൈ വളച്ച് ചവിട്ടി. എല്ലാവരും അവളുടെ അടുത്തേക്ക് വന്നപ്പോൾ അവൾ അവരെ അടിച്ചു ബോധം കെടുത്തി. അവരുടെ ശരീരത്തിൽനിന്ന് ചോരയൊഴുകി. അവൾ അവിടെ നിൽക്കുമ്പോൾ കൂട്ടുകാർ വന്നു. ബോധമില്ലാതെ കിടക്കുന്നവരെയും കൈ ഒടിഞ്ഞവനെയും കണ്ടു കൂട്ടുകാർ ഞെട്ടിയിരുന്നു. കൂട്ടുകാർ അവളെയും കൊണ്ട് അവരെ മറികടന്നുപോയി.

പിറ്റേന്ന് രാവിലെ, അവർ അവളെ ചട്ടവാറുകൊണ്ട് അടിച്ച് നിലവിളിപ്പിച്ച് എഴുന്നേൽപ്പിച്ചു. ഭയന്ന് നിലവിളിച്ച് അവൾ എഴുന്നേറ്റു. ചുറ്റും നിന്നവരുടെ കണ്ണുകളിൽ അവളോടുള്ള ക്രൂരത മാത്രം അവൾ കണ്ടു. ഇനി എന്റെ ദേഹത്ത് തൊടുന്നവരെ ഞാൻ അടിച്ചു നിലംപരിശാക്കും

അവൾ കണ്ണുകളടച്ചു. അവളുടെ മനസ്സിലൂടെ അവളുടെ കഴിഞ്ഞ കാലം ഒരു മിന്നായം പോലെ കടന്നുപോയി. തന്നെ ഉപദ്രവിക്കാൻ വന്നവരെ അവൾ എങ്ങനെയാണ് നേരിട്ടതെന്നോർത്തു. ഒരുദിവസം പുറത്തുപോയപ്പോൾ അവളെ ഉപദ്രവിക്കാൻ വന്നവരെ അവൾ നിലംപരിശാക്കി. കൈകൾ ഉപയോഗിച്ച് നെഞ്ചിലും തോളിലും

ഇടിച്ചു തലയിലും നോക്കി ഇടിക്കും. ചിലപ്പോൾ കൂട്ടുകാർ ഉണ്ടാവും. ചിലപ്പോൾ കാണില്ല.അങ്ങനെ അവളെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നവരെ അവൾ ഇടിച്ചു വീഴ്ത്തും.

പെട്ടെന്ന് അവൾ കണ്ണുതുറന്നു.അവൾ ഒരു ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. ചാട്ടവാറുകൊണ്ട് തല്ലാൻ വന്ന ആളെ നോക്കി അവൾ ആ ചാട്ടവാറിൽ മുറുകെ പിടിച്ചു. അവളുടെ കൈകളിലൂടെ ചോരയൊഴുകി. അവളുടെ മുഖത്ത് പ്രതികാരം മാത്രം. അവൾ ആ ചാട്ടവാർ അവന്റെ കയ്യിൽ നിന്നും പിടിച്ചുവാങ്ങി അവന്റെ മുഖം നോക്കി ആഞ്ഞൊരു കുത്ത് കൊടുത്തു. ഒറ്റയിടിയിൽ അവൻ താഴെ വീണു.

അപ്പോൾ അവളുടെ അമ്മ വന്നു. ഒരുനിമിഷം അവൾക്ക് വിഷമം തോന്നിയെങ്കിലും ആ ചൂരൽവടി അവൾ വാങ്ങി. അമ്മയെ ബോധം കെടുത്താനായി എന്തോ കൊടുത്തു. പിന്നെ അച്ഛനും വന്നു. അവരെയും അവൾ താഴെ വീഴ്ത്തി. എല്ലാവരെയും അടിച്ചു താഴെയിട്ട ശേഷം അവൾ ഒരു കസേരയിൽ ഒരു രാജ്ഞിയെപ്പോലെ ഇരുന്നു. എല്ലാവരും അവളെത്തന്നെ നോക്കി. എന്നാൽ അവരെല്ലാം നിലംപരിശായതുകൊണ്ട് പ്രതികരിക്കാൻ കഴിഞ്ഞില്ല.

കുറച്ചുനേരം അവരെ നോക്കി ഇരുന്ന ശേഷം അവൾ കുളിക്കാൻ പോയി. കുളിച്ച് പുതിയ വസ്ത്രങ്ങൾ ധരിച്ചു. വീട്ടിലുണ്ടായിരുന്ന ഒരു കോട്ട് എടുത്തു അവൾ അവളുടെ നീണ്ട മുടി പകുതി വെട്ടി. പിന്നെ അവൾ ഉറക്കെ കരഞ്ഞു. ആ ശബ്ദം വീടിനുള്ളിൽ മുഴങ്ങി. അവർക്ക് അവൾ കരയുന്നത് കാണാൻ കഴിഞ്ഞു. എന്നാൽ അവരിൽ ചിലർക്ക് ബോധമുണ്ടായിരുന്നില്ല. 

അവൾ ഒരു പുതിയ ബാഗ് എടുത്തു. കുറച്ച് പുതിയ വസ്ത്രങ്ങൾ അതിൽ പാക്ക് ചെയ്തു. ആ വലിയ വീട് അവൾ ഇറങ്ങി. ചുറ്റും കാടാണ്. കുറച്ചുദൂരം നടന്നാൽ മാത്രമേ ജനവാസമുള്ള സ്ഥലമെത്തുകയുള്ളൂ. അവൾ വീട്ടിൽ നിന്ന് നടന്നു തുടങ്ങി.

അവൾ പോകുന്നത് കൊൽക്കത്തയിലേക്കാണ്. പണ്ട് പുറത്തുപോയപ്പോൾ അവളുടെ കൂട്ടുകാരൻ നവിൻ. അവൻ ഒരു എഞ്ചിനീയറാണ്. നവിനോട് അവളുടെ എല്ലാ കാര്യങ്ങളും പറയാൻ സാധിച്ചിരുന്നു. അവസാനം കണ്ടപ്പോൾ അവൾ പറഞ്ഞിരുന്നു: എന്നെ ദ്രോഹിച്ചവരെ ഞാൻ ഒരു പാഠം പഠിപ്പിക്കും.അവൾ മൂന്നുപേരോടുമാണ് ഇത് പറഞ്ഞിരുന്നത്. എന്നെ ഈ നരകത്തിൽ നിന്ന് നീ കൊണ്ടുപോകുമോ? ഞാൻ നിന്നെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകാം. നീ വരുമോ? നവിൻ ചോദിച്ചു. ശരി അവൾ സമ്മതിച്ചു. നീ എല്ലാ ദിവസവും ഈ സ്റ്റോപ്പിൽ വന്നു നിൽക്കണം. ഞാൻ ഒരു ദിവസം വരും അവരെ ഒരു പാഠം പഠിപ്പിച്ച ശേഷം.അങ്ങനെ അവൾ നടന്നു ചെല്ലുമ്പോൾ നവിൻ ഞെട്ടിപ്പോയിരുന്നു. നേരത്തെ കണ്ട ആ ആളായിരുന്നില്ല അവൾ. അവളുടെ മുഖത്ത് പാടുകളുണ്ടായിരുന്നു. അവളുടെ മുടി പകുതി വെട്ടിയിരുന്നു.നവിൻന്റെ മുന്നിൽ എത്തിയതും അവൾ വല്ലാത്ത ഒരു ചിരി ചിരിച്ചു പോകാം അവൾ പറഞ്ഞു. 

തുടരും...



 


Copyright & Intellectual Property Notice

First Published in 2025 | Concept Created in 2024 | © Abhilash PA (XioaBro). All Rights Reserved.

"This story is a part of the Nicomi Story Universe. All characters, including MoiaRia, and the interconnected plotlines are the exclusive property of XioaBro."

നിയമപരമായ മുന്നറിയിപ്പ്: ഈ കഥയും, ഇതിലെ 'MoiaRia' ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും, ആശയങ്ങളും പകർപ്പവകാശ നിയമത്താൽ (Copyright Law) സംരക്ഷിക്കപ്പെട്ടതാണ്. എന്റെ (Abhilash PA) അനുവാദമില്ലാതെ ഈ കഥയുടെ ഭാഗങ്ങളോ ആശയങ്ങളോ പകർത്തുന്നതോ, പുനർനിർമ്മിക്കുന്നതോ, സിനിമ/ഗെയിം തുടങ്ങിയ മറ്റ് മാധ്യമങ്ങളിലേക്ക് മാറ്റുന്നതോ നിയമവിരുദ്ധമാണ്.





Post a Comment

0 Comments