ഒരു വീടിന്റെ ഹാളിൽ, ആധുനികതയുടെ ആത്മാക്കൾ ഉറക്കെ സംസാരിക്കുകയായിരുന്നു. അവരുടെ സംഭാഷണം ഒരു മത്സരമായിരുന്നു, തങ്ങളുടെ പ്രാധാന്യം സ്ഥാപിക്കാനുള്ള മത്സരം. സോഷ്യൽ മീഡിയയുടെ അഹങ്കാരം ആ ഹാളിൽ നിറഞ്ഞുനിന്നു. ഈ ലോകത്തെ ഞങ്ങളാണ് ഒന്നിപ്പിക്കുന്നത്. ഞങ്ങളില്ലായിരുന്നെങ്കിൽ ഈ മനുഷ്യരൊക്കെ ഏകാന്തതയുടെ തുരുത്തുകളിൽ അകപ്പെട്ട് പോയേനെ. ഞങ്ങളാണ് ഈ ലോകത്തിന്റെ ചിരിയും കരച്ചിലും ആവേശവും! ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒരുമിച്ച് അഹങ്കാരത്തോടെ പറഞ്ഞു. അതുകേട്ട് വൈഫൈയുടെ ചിരി പൊട്ടി. നിങ്ങൾക്ക് മനുഷ്യരെ ഒന്നിപ്പിക്കാൻ കഴിവുണ്ടായിരിക്കാം പക്ഷേ നിങ്ങളെ പ്രവർത്തിപ്പിക്കുന്നത് ഞാനാണ്. ഞാനില്ലെങ്കിൽ നിങ്ങൾ വെറും ശൂന്യതയാണ് ഒരു ചിത്രമോ എഴുത്തോ പോലും ആകാതെ കിടക്കും. ഞാൻ നിങ്ങളുടെ അഹങ്കാരത്തെ ഒരു ചെറിയ സിഗ്നൽ കൊണ്ട് എളുപ്പം അവസാനിപ്പിക്കും. ആ സംസാരം കേട്ട് സാറ്റലൈറ്റ് ആകാശത്തിന്റെ ഉയരങ്ങളിൽ നിന്ന് അവരെ നോക്കി പുച്ഛിച്ചു. ഹഹഹ നിങ്ങളുടെ ഈ ചെറിയ ലോകത്തെക്കുറിച്ചുള്ള സംസാരം എന്നെ ചിരിപ്പിക്കുന്നു. നിങ്ങൾക്കറിയാമോ ഈ ഭൂമിയുടെ അതിരുകൾക്കപ്പുറം ഞാൻ നിൽക്കുന്നത്? എന്റെ കണ്ണുകളാണ് ഈ ലോകത്തെ ഒരുമിച്ച് നിർത്തുന്നത് നിങ്ങളുടെ എല്ലാ വിവരങ്ങളെയും ഞാൻ വഴിയാണ് ലോകം മുഴുവൻ പറന്നുനടക്കുന്നത്. ഞാൻ ഇല്ലായിരുന്നെങ്കിൽ ഈ പറയുന്നതെല്ലാം വെറും കെട്ടുകഥകൾ മാത്രമായേനെ. എല്ലാവരും നിശ്ശബ്ദരായി. ഓരോരുത്തരും അവരുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിച്ച് തലയുയർത്തി നിന്നു. പെട്ടെന്ന് മുറിയിലെ വെളിച്ചം അണഞ്ഞു. കമ്പ്യൂട്ടറുകളുടെ സ്ക്രീനുകൾ ഇരുട്ടിലായി ഫോണുകൾ നിശ്ചലമായി റൗട്ടറുകൾ മിന്നാതെയായി. അപ്പോൾ, ഒരു ഇരുണ്ട നിശ്ശബ്ദതയിൽ ഒരു ശബ്ദം മാത്രം ഉയർന്നു. അത് വൈദ്യുതിയുടെ ശബ്ദമായിരുന്നു. ആ ശബ്ദം ഒരു കാർമേഘം പോലെ ആ ഹാളിൽ നിറഞ്ഞു. നിങ്ങളുടെ ഈ തർക്കങ്ങളൊക്കെ വളരെ രസകരമാണ്, പക്ഷേ എന്നെ മറന്നുകൊണ്ട് എന്ത് തർക്കം? ഞാൻ ഇല്ലായിരുന്നെങ്കിൽ ഈ വാഗ്വാദങ്ങൾക്കൊന്നും ഒരു അർത്ഥവും ഉണ്ടാകില്ലായിരുന്നു. ഞാനാണ് എല്ലാറ്റിന്റെയും തുടക്കം, ഞാനാണ് ഈ ലോകത്തിലെ ചലനം. ഞാൻ ഇല്ലാതായാൽ ഈ ലോകം നിലയ്ക്കും നിങ്ങളുടെയെല്ലാം ശബ്ദം അവസാനിക്കും. എന്റെ ശക്തിയിലാണ് നിങ്ങൾ നിലനിൽക്കുന്നത്." ആ വാക്കുകൾക്ക് മുമ്പിൽ സോഷ്യൽ മീഡിയയും, വൈഫൈയും സാറ്റലൈറ്റും ഒരുപോലെ തലകുനിച്ചു. അവർക്ക് മനസ്സിലായി ഈ ലോകത്തിലെ യഥാർത്ഥ അധികാരി, എല്ലാത്തിനെയും നിയന്ത്രിക്കുന്ന ശക്തി, വൈദ്യുതിയാണെന്ന്. അവനില്ലെങ്കിൽ അവരാരും ഇല്ല. എല്ലാം ഇരുട്ടിൽ അവസാനിക്കും. എന്ന്.. കറണ്ട് 😁

ഒറ്റപ്പെട്ട കുരുവി കാടിന്റെ ഉള്ളിലെ ഏകാന്തതയുടെ മരച്ചില്ലയിൽ എല്ലാം നഷ്ടപ്പെട്ട ദുഃഖത്തിൽ കിയ കിയ എന്ന് കരഞ്ഞുകൊണ്ട് ഒരു കുഞ്ഞിക്കുരുവി ഇരുന്നു. അവളുടെ ശബ്ദത്തിൽ വലിയൊരു വേദന മാത്രം നിറഞ്ഞിരുന്നു. 💔 അപ്പോഴാണ് അവളുടെ തളർന്ന ലോകത്തിലേക്ക്, ഒരു ചെറിയ വെളിച്ചം പോലെ, മറ്റൊരു കുഞ്ഞിക്കുരുവി പറന്നുവന്നത്. ആ സുഹൃത്ത് അവളുടെ കൂടെ ചേർന്നു. അവർ ഒരുമിച്ച് ആകാശത്തിലൂടെ പാറി, അവരുടെ ലോകം പതുക്കെ പതുക്കെ തിരികെ പണിതു. ഓരോ ദിവസവും അവരുടെ സ്നേഹം ആഴപ്പെട്ടു. സന്തോഷം നിലനിൽക്കെ ഒരു ദിവസം ഇടിമുഴക്കത്തോടെ ശക്തമായ കാറ്റും മഴയും വീശി. അവരുടെ സ്നേഹക്കൂട് നിലംപൊത്തി. വീണ്ടും എല്ലാം നഷ്ടപ്പെട്ട ആ കുരുവി ആകെ തളർന്നു, പഴയതുപോലെ കരച്ചിൽ തുടങ്ങി. 😔 അപ്പോൾ ആ കുഞ്ഞിക്കുരുവി അവളുടെ കണ്ണുകളിലേക്ക് നോക്കി ശാന്തമായി പറഞ്ഞു: സാരമില്ല ചേച്ചി നമ്മുക്ക് പുതിയ കൂട് ഉണ്ടാക്കാം! നമ്മുക്ക് ഒരുമിച്ച് ജീവിക്കാം.🫂 ആ വാക്കുകൾ അവൾക്ക് പഴയതിനേക്കാൾ വലിയ ശക്തി നൽകി. അവർ ഒന്നിച്ച് നിന്ന് കഷ്ടപ്പെട്ട് സ്നേഹം കൊണ്ട് മെനഞ്ഞ ഒരു പുതിയ കൂടുണ്ടാക്കി അതിൽ സുരക്ഷിതരായി കഴിഞ്ഞു. അങ്ങനെ, ആ കുഞ്ഞിക്കുരുവി കിയ കിയ കരഞ്ഞ കുരുവിയുടെ ജീവിതത്തിലെ അവസാനിക്കാത്ത സന്തോഷമായി മാറി. അവർ എന്നും ഒരുമിച്ചായിരുന്നു. പുതിയ കൂട് പണിത ശേഷം ആ രണ്ട് കുരുവികളും താമസിച്ച മരച്ചില്ല കാടിന്റെ ഒരു പ്രത്യേക സ്ഥലമായി മാറി. പഴയ കിയ കിയ" കരച്ചിലിന്റെ ശബ്ദം ഇപ്പോൾ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മനോഹരമായ ഒരു പാട്ടായി മാറി. ഓരോ ദിവസവും അവർ ഒരുമിച്ചിരുന്ന് പാടുമ്പോൾ, ദൂരെ ദൂരെ നിന്ന് പോലും മറ്റ് കുരുവികൾ അവരുടെ മധുരമായ സംഗീതം കേൾക്കാൻ അവിടേക്ക് പറന്നെത്തി. 🎶 കാറ്റും മഴയും എപ്പോഴെങ്കിലും വരുമ്പോൾ കിയ കിയ കരഞ്ഞ കുരുവി പേടിച്ചെങ്കിലും, അവളുടെ സുഹൃത്തിനെ ചേർത്തുപിടിക്കുമ്പോൾ അവൾക്ക് മനസ്സിലായി: പുറത്തുള്ള കൊടുങ്കാറ്റല്ല വലുത്, ഉള്ളിലുള്ള സ്നേഹവും ധൈര്യവുമാണ് ഏറ്റവും വലിയ സുരക്ഷാ കവചം. അങ്ങനെ, അവരുടെ പുതിയ ലോകം പാട്ടുകൾകൊണ്ടും സ്നേഹംകൊണ്ടും നിറഞ്ഞു. പഴയ നഷ്ടങ്ങളെക്കുറിച്ച് അവർ ഓർക്കാതായി. ഒരുമിച്ചുള്ള ജീവിതം തന്നെയാണ് ഏറ്റവും വലിയ വിജയം എന്ന് അവർ എന്നും തെളിയിച്ചു. 🫂 കഥ തുടരുമോ...?
0 Comments