VOID RITUAL: A Unity Horror Game

 

പുതിയ അപ്ഡേറ്റ്: റിയ റെഡി! (Riya is Ready) 🔴🏚️🎮

C# പഠിക്കാം Game Dev Edition 👈 ഇതിൽ ഞാൻ പറഞ്ഞിരുന്നു അല്ലോ

നമസ്കാരം കൂട്ടുകാരെ ❤️ 😌

നേരത്തെ ഞാൻ ഒരു ചെറിയ ബോൾ ഗെയിമിനെക്കുറിച്ച് പറഞ്ഞിരുന്നുവല്ലോ? അത് പതുക്കെ പതുക്കെ ഒരു Horror Survival ഗെയിമായി മാറിക്കഴിഞ്ഞു! 🎮✨

ആദ്യം ഇതൊരു സാധാരണ ബോൾ ഗെയിം ആയിട്ടാണ് പ്ലാൻ ചെയ്തതെങ്കിലും, ഇപ്പോൾ ഇതൊരു Horror Survivalഗെയിമായി മാറിയിരിക്കുകയാണ്. 😁  എന്റെ MoiaRia Story-യിലെ അതേ റിയ തന്നെയാണ് ഇവിടെയും നായിക. 🏹🌑

ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷം എന്റെ ഗെയിമിലെ പ്രധാന കഥാപാത്രമായ 'റിയ' (Riya) ഇപ്പോൾ പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞു! 🛠️✨

ഈ ഹോറർ ഗെയിമിൽ എന്തൊക്കെ പ്രതീക്ഷിക്കാം? 💡🕯️

റിയ (The Red Ball): പച്ചത്താലം കാടിന്റെ നടുവിലുള്ള ആ ഭീതിപ്പെടുത്തുന്ന വലിയ വീട്ടിൽ ഒറ്റപ്പെട്ടുപോയ റിയയെ പ്രതിനിധീകരിക്കുന്നത് ഈ ചുവന്ന പന്താണ്. 🔴 ഇരുട്ടിൽ അവൾ ഒരു കനൽ പോലെ ജ്വലിച്ചു നിൽക്കുന്നു.

ഹോറർ അറ്റ്‌മോസ്ഫിയർ: മഞ്ഞു മൂടിയ കാടും, ആ പഴയ വീടിനുള്ളിലെ ദുരൂഹതകളും നിങ്ങളെ പേടിപ്പിക്കും. 🌲🌫️ ഓരോ ചുവടിലും അപകടം പതുങ്ങിയിരിപ്പുണ്ട്.




ശത്രുക്കൾ (The Families): റിയയെ ഉപദ്രവിക്കുന്ന ആ നാല് കുടുംബങ്ങളിലെ ആളുകൾ വ്യത്യസ്ത നിറങ്ങളിലുള്ള ബോളുകളായി, ഇരുട്ടിൽ നിന്ന് അവളെ വേട്ടയാടാൻ എത്തും. 👿🔵

നിലവിൽ റിയയുടെ ക്യാരക്ടർ ഡിസൈനും ബേസിക് മൂവ്‌മെന്റും കംപ്ലീറ്റ് ആയി. ഈ ഗെയിമിന്റെ എല്ലാ വർക്കുകളും പൂർണ്ണമായും കഴിഞ്ഞാൽ, നിങ്ങൾക്ക് ഇത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഞാൻ ഇവിടെ ഷെയർ ചെയ്യുന്നതായിരിക്കും! 📥🎮

നിങ്ങളുടെ സപ്പോർട്ടും അഭിപ്രായങ്ങളും താഴെ കമന്റ് ബോക്സിൽ അറിയിക്കുമല്ലോ. 😌👇

 ഒരു സിംപിൾ ഗെയിം അരിക്കും അപ്പോൾ പിന്നെ കാണാം ☺️



let's make music riya




Post a Comment

0 Comments